ഉപ്പള:(www.evisionnews.in) അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കകം കൈക്കമ്പ ബായാര്‍ റോഡ് തകര്‍ന്നു. പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡിലൂടെയുള്ള ബസ്സോട്ടം ആഗസ്ത് മുതല്‍ നിര്‍ത്തിവെക്കുമെന്ന് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും കടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു റോഡ് അറ്റകുറ്റപ്പണി നടത്തിയത്. ആവശ്യമായ സംവിധാനങ്ങളും സാധന സാമഗ്രികളും ഉപയോഗിച്ചായിരുന്നു അറ്റകുറ്റപ്പണി നടത്തിയതെങ്കിലും നിര്‍മ്മാണത്തിലെ തട്ടിപ്പാണ് ദിവസങ്ങള്‍ക്കകം റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.കൈക്കമ്പ മുതല്‍ ബായാര്‍ വരെയുള്ള 15.6 കിലോമീറ്റര്‍ റോഡ് സെപ്തംബര്‍ ആദ്യവാരത്തോടെ മെക്കാഡം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അതിന്റെ മുന്നോടിയായാണ് ഇതേ പി ഡബ്ല്യു ഡി കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തിയത്. റോഡ് വീണ്ടും താറുമാറായതോടെ പ്രതിഷേധം ശക്തമായി.
keywords : kasaragod-uppala-bayar-kaikamba-road
Post a Comment
0 Comments