മലപ്പുറം(www.evisionnews.in): മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗും രംഗത്ത്. സ്വന്തം പാര്‍ട്ടിയുടെ നിലനില്‍പ് എല്ലാവരുടെയും പ്രശ്‌നമാണെന്നും യുഡിഎഫ് നന്നാകില്ലെന്ന് കണ്ടാല്‍ ലീഗിനും ആശങ്കയുണ്ടാകുമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പ്. യു ഡി എഫിനെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഘടകകക്ഷികളോട് ചര്‍ച്ച നടത്തണം.
മതേതര മുന്നണികള്‍ നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. മതേതരത്വമടക്കം ഇരു മുന്നണികള്‍ക്കും ഏതാണ്ട് ഒരേ നിലപാടാണ് ഉള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികള്‍ ലീഗ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യുഡിഎഫ് നന്നാകില്ലെന്ന് കണ്ടാല്‍ ലീഗിനും ആശങ്കയുണ്ടാകും. അത് ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് ചേരി ദുര്‍ബലപ്പെട്ടാല്‍ സമീപനം മാറ്റേണ്ടിവരും. കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.
ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് അതിനെ എതിരിടാനുള്ള തീവ്രവാദവും വളരുമ്പോള്‍ മതേതര മുന്നണികള്‍ നിലനില്‍ക്കേണ്ടതുണ്ട്. ഉത്തരവാദിത്തം നിറവേറ്റാന്‍ കോണ്‍ഗ്രസ് തിരുത്തലുകള്‍ക്ക് തയ്യാറാകണം.
Keywords:Malappuram-KM-Mani-UDF-IUML-PK-Kunhalikutty
Post a Comment
0 Comments