Type Here to Get Search Results !

Bottom Ad

ഉഡുപ്പിയിലെ ഹോട്ടലുടമയുടെ കൊല ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

ഉഡുപ്പി:(www.evisionnews.in) നഗരത്തിലെ പ്രമുഖ ഹോട്ടലുടമ ഭാസ്‌കര്‍ഷെട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചാമ്പലാക്കി ചാക്കില്‍കെട്ടി പുഴയിലൊഴുക്കിയ കേസിന്റെ മുഖ്യ സൂത്രധാരനും ജ്യോതിഷിയുമായ യുവാവിനെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.അവിവാഹിതനും 26കാരനുമായ നിരഞ്ജന്‍ ഭട്ടാണ് ധാര്‍വാഡില്‍ ഞായറാഴ്ച അറസ്റ്റിലായത്.പോലീസ് ഇയാളെ ഉഡുപ്പിയിലെത്തിച്ച് ചോദ്യചെയ്ത് വരികയാണ്.
ഈ കേസില്‍ നേരത്തെ ഭാസ്‌കര്‍ഷെട്ടിയുടെ ഭാര്യ രാജേശ്വരി, മകന്‍ നവനീത് എന്നിവര്‍ അറസ്റ്റിലായിരുന്നു.ഇരുവരേയും ഉഡുപ്പി സി.ജെ.എ.എം കോടതിയില്‍ ഹാജരാക്കി.ഇവരെ ആഗസ്റ്റ് 12വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഉഡുപ്പിയിലെ പ്രമുഖ ഹോട്ടല സമുച്ചയമായ ദുര്‍ഗ്ഗ ഇന്റര്‍നാഷണലിന്റെ ഉടമായണ് കൊലക്കിരയായ ഭാസ്‌കര്‍ഷെട്ടി.സൗദിയിലും ഇയാള്‍ക്ക് ബിസ്‌നസ്സ് സ്ഥാപനങ്ങളുണ്ട്.അറസ്റ്റിലായ നിരഞ്ജന്‍ഭട്ട് ഷെട്ടി കുടുംബത്തിന്റെ ഉറ്റ സുഹൃത്താമാണ്.
വീട്ടിലെ സ്ഥിരസന്ദര്‍ശകാന സുമുഖനായ നിരഞ്ജന്‍ഭട്ടിന് രാജേശ്വരിയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെയാണ് ഭാസ്‌കര്‍ഷെട്ടിയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു.ഭാര്യയും മകനും ഭട്ടും ചേര്‍ന്ന് ദുര്‍ഗ്ഗ ഹോട്ടലിന്റെ ഉടമാവകാശം തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഭാസ്‌കര്‍ഷെട്ടിയുമായി  അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതിന്റെ തുടര്‍ച്ചായായി ഭാര്യയും ഷെട്ടിയം തമ്മില്‍ നിരന്തരം വഴക്ക് കൂടിയിരുന്നു.ഇതിനിടയിലാണ് ജൂലൈ 28മുതല്‍ ഭാസ്‌കര്‍ഷെട്ടിയെ കാണാതായത്.
മകനെ കാണാതായതെന്ന് കാണിച്ച് ഷെട്ടിയുടെ മാതാവ് മണിപ്പാല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ തുടരന്വേഷണത്തിലാണ് തിരോധാനം കൊലയാണെന്ന് തെളിഞ്ഞത്.ഭാര്യയെയും മകനേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്ത് വന്നു. ഷെട്ടിയെ നിരഞ്ജന ഭട്ടിന്റെ സഹായത്തോടെ ഉഡുപ്പിയിലെ വീട്ടില്‍വെച്ച് തല്ലിക്കൊന്ന ശേഷം മൂവരു ചേര്‍ന്ന് മൃതദേഹം കാറില്‍ കാര്‍ക്കളയിലെ ഭട്ടിന്റെ വീട്ടിലെത്തിച്ച് കത്തിച്ച്ചാമ്പലാക്കിയശേഷം ചാക്കുകളില്‍ ചാരം പുഴയിലൊഴുക്കുകയായിരുന്നു.


keywords : udupi-hotel-murder-police-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad