മേല്‍പ്പറമ്പ്(www.evisionnews.in): രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി ആഗസ്ത് 18, 19, 20 തീയ്യതികളില്‍ കാസര്‍കോട് നടക്കുന്ന മുസ്ലീം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും തൂവെള്ള വസ്ത്രം ധരിച്ച 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മേല്‍പ്പറമ്പ് കല്ലട്ര അഹമ്മദ് ഹാജി - അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക സൗധത്തില്‍ ചേര്‍ന്ന മുസ്ലീം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
18ന് പ്രതിനിധി സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. സമ്മേളന പ്രചരണാര്‍ത്ഥം എല്ലാ പഞ്ചായത്തുകളിലും യുവജന സംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചെപ്പ്, റൗഫ് ഉദുമ, സലാം മാസ്തിഗുഡ്ഡ, നിസാര്‍ തങ്ങള്‍, അസ്‌ലം കീഴൂര്‍, ആബിദ് മാങ്ങാട്, മജീദ് മാസ്റ്റര്‍ കുണിയ, അബൂബക്കര്‍ കണ്ടത്തില്‍, റാഷിദ് കുണിയ, റഫീഖ് പാഞ്ചു, ഖാദര്‍ ആലൂര്‍, മുഹമ്മദലി മഠം, ഹൈദരലി പടുപ്പ്, ദാവൂദ് പള്ളിപ്പുഴ, മിര്‍ഷാദ് കുണിയ എന്നിവര്‍ സംബന്ധിച്ചു.
keywords:Udma-MYL-Covension
Post a Comment
0 Comments