തിരുവനന്തപുരം(www.evisionnews.in): സൗദിഅറേബ്യയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ സൗദിയിലേക്ക് യാത്രപുറപ്പെടേണ്ടിയിരുന്ന മന്ത്രി കെ ടി ജലീലിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക്ക് വിസ നിഷേധിച്ചു. മന്ത്രി ജലീല്‍ തന്നെയാണ് വ്യാഴാഴ്ച രാത്രി 8 മണിക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്. മന്ത്രി നല്‍കിയ അപേക്ഷ നിരസിച്ചു എന്ന് മാത്രമാണ് കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരം. ഇതേകുറിച്ച് ആരാഞ്ഞപ്പോള്‍ കേന്ദ്ര മന്ത്രി വി കെ സിംഗ് അവിടെ ഉണ്ടല്ലോ എന്നായിരുന്നു മറുപടിയെന്നും ജലീല്‍ പറഞ്ഞു.
ജലീലിന് വിസ നിഷേധിച്ച സംഭവത്തില്‍ പരക്കെ പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ജലീലിനെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
Keywords:Kerala-TVM-Saudi-Arabia-Minister-Jaleel-Pasport-Denide
Post a Comment
0 Comments