തൃക്കരിപ്പൂര്‍ :(www.evisionnnews.in)സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന്ന് പോകുന്നവര്‍ക്കായി തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തി.തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഹജ്ജ് സെല്ലിന്റെ സഹകരണത്തോടെ തങ്കയം മദ്രസ്സ ഹാളില്‍ നടത്തിയ കുത്തിവെപ്പ് താലൂക്ക് ആശുപത്രി അസി. സര്‍ജന്‍ ഡോ. ജെ.എച്ച് മനോജ്,ഡോ. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഹജ്ജ് സെല്‍ പ്രവര്‍ത്തകര്‍ വളണ്ടിയര്‍ സേവനം നടത്തി.തങ്കയത്ത് നടന്ന പരിപാടി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തംഗം സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു.എസ്.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.ഏ.ജി നൂറുല്‍ അമീന്‍ സ്വാഗതം പറഞ്ഞു.തങ്കയം പള്ളി ഇമാം ഉക്കാസ് മൗലവി,ഹജ്ജ് സെല്‍ ട്രെയിനര്‍മാരായ എം.ഇബ്രാഹിം,വി.പി.പി അസീം,കെ.എം കുഞ്ഞി,എം.കെ മുനീര്‍,ടി.കെ.എം സൗദ,എന്‍.പി നസീറ എന്നിവര്‍ നേതൃത്വം നല്‍കി.
keywords : trikkaripoor-hajj-traveler-vaccine
Post a Comment
0 Comments