കണ്ണൂര്‍ (www.evisionnews.in) : മുഴപ്പിലങ്ങാട് ടോള്‍ ബുത്തില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബൂത്ത് മാനേജര്‍ സഹദേവനാണ് മരിച്ചത്
ജീവനക്കാരായ സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ടോള്‍ ബൂത്തിന്റെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
Keywords: Kannur-news-accident-toll-booth
Post a Comment
0 Comments