ഉപ്പിനങ്ങാടി.: (www.evisionnews.in)കര്‍ണ്ണാടക ഉപ്പിനങ്ങാടിയില്‍ ഗ്യാസ് ടാങ്കര്‍ പുഴയിലേക്ക് മറിഞ്ഞു. ഗ്യാസ് ചോര്‍ച്ച ഉണ്ടാകാത്തത് വന്‍ ദുരന്തം ഒഴിവായി.ഗ്യാസുമായി മംഗലാപുരത്തു നിന്ന് പോവുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ടാങ്കര്‍ ലോറിയാണ് വൈകിട്ട് മുന്നു മണിയോടെ ഷിറാഡി വില്ലേജിലെ കുമാരധാര നദിയില്‍ വീണത്. ലോറിയുടെ എഞ്ചിന്‍ റോഡിലും ടാങ്കര്‍ പുഴയിലുമാണുള്ളത്.സംഭവ സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും എത്തിയിട്ടുണ്ട്. അടുത്ത 8 മണിക്കുര്‍ നേരത്തേക്ക് ആരും പുഴയില്‍ ഇറങ്ങരുതെന്ന് പോലീസ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.ഇതു വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
keywords : karnataka-uppinangadi-tanker-lorry-accident
Post a Comment
0 Comments