പയ്യന്നൂര്‍ (www.evisionnews.in) : വീട്ടില്‍ നിന്നും മോഷണം പോയ പതിനെട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടിനടുത്ത തെങ്ങിന്‍ തോപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന് സമീപം പലേരി അംബികാ ഗംഗാധരന്റെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങളാണ് തെങ്ങിന്‍ തോപ്പില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്.
സ്വര്‍ണ്ണാഭരണങ്ങള്‍ കളവുപോയെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ സി ഐ രമേശന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. വീട്ടിലെ അലമാരയില്‍ പഴ്‌സില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു സ്വര്‍ണ്ണം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൊണ്ടി മുതലുകള്‍ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Theft-ornements-avoid-payyanur
Post a Comment
0 Comments