ബദിയഡുക്ക (www.evisionnews.in) : നിര്‍മ്മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. നെക്രാജെ ഈളന്തോടിയിലെ ചനിയ നായിക്കിന്റെ മകന്‍ ഈശ്വര (40)യുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ ബുധനാഴ്ച ഉച്ചയോടെ കാണപ്പെട്ടത്. മൃതദേഹത്തിന്റെ ഇരു കാലുകളിലും ചെറിയ മുറിവുകള്‍ കാണപ്പെട്ടതിനാല്‍ വിദഗ്ദ്ധ പരിശോധനക്കായി മൃതദേഹം പരിയാരത്തേക്ക് കൊണ്ട് പോയി. ഈശ്വരയും ഭാര്യയും ഈളന്തോടിയിലെ താല്‍ക്കാലിക ഷെഡ്ഡിലാണ് താമസം. ചൊവ്വാഴ്ച ഭാര്യ തൊട്ടടുത്തുള്ള അമ്മയുടെ വീട്ടില്‍ പോയിരുന്നു. ബുധനാഴ്ച ഉച്ചയോടെ മടങ്ങി വന്നു വാതില്‍ തുറന്നപ്പോഴാണ് ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട്. ഭാര്യ: വസന്തി. സഹോദരങ്ങള്‍: രാമ, കൃഷ്ണ, സീത, പരമേശ്വരി.
Keywords: suicide-news-badiaduka
Post a Comment
0 Comments