തിരുവനന്തപുരം (www.evisionnews.in) : യുഡിഎഫ് യോഗത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാതെയാണ് കെ എം മാണി മുന്നണി വിട്ടുപോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മാണിയോട് മുന്നണി നീതികേട് കാണിച്ചിട്ടില്ല. പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് മാണിക്കൊപ്പം നിന്നു. അനവസരത്തിലാണ് മാണി മുന്നണി വിടുന്നത്.ന്യായമായ എതെങ്കിലും ഒരു കാരണത്തിന്റെ പേരിലല്ല വിട്ടുപോകുന്നത്. അവസരവാദപരമായ തീരുമാനമാണിത്.
മുന്നണിവിട്ടുപോകുന്നത് കേരള കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇല്ലാതാക്കി. ഇതുകൊണ്ടൊന്നും യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ ശക്തി തകരാന്‍ പോകുന്നില്ല. മാണി പെട്ടെന്നെടുത്ത തീരുമാനമാണിത്. കേരള കോണ്‍ഗ്രസ് വിട്ടുപോകുന്നതില്‍ ദു:ഖമുണ്ടെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം പ്രശ്‌നങ്ങള്‍ കെ എം മാണിയുമായി ചര്‍ച്ചചെയ്യുമെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: vm-sudheeran-about-mani
Post a Comment
0 Comments