കാസര്‍കോട്: (www.evisionnews.in)കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി സെപ്തംബര്‍ രണ്ടിന് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ടി.യു ആഗസ്റ്റ് 31 ന് ബുധനാഴ്ച കാസര്‍കോട് നഗരത്തില്‍ ഐക്യദാര്‍ഢ്യ റാലിയും, പുതിയ ബസ്റ്റാന്റ് പരിസരത്തെ ഒപ്പ് മര ചുവട്ടില്‍ തൊഴിലാളി സംഗമവും നടത്തും.
ബുധനാഴ്ച നാല് മണിക്ക് മാര്‍ക്കറ്റ് റോഡ് പരിസരത്ത് നിന്നും റാലി ആരംഭിക്കും.തൊഴിലാളി സംഗമം എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ ഉല്‍ഘാടനം ചെയ്യും.സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
keywords : kasragod-stu-strike-rally-Wednesday
Post a Comment
0 Comments