കാസര്‍കോട്(www.evisionnews.in):നിര്‍മാണതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രതിമാസം ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു.രണ്ടു മാസത്തിലൊരിക്കല്‍ ലഭിക്കേണ്ട ലക്ഷക്കണക്കിനാളുകളുടെ പെന്‍ഷന്റെ നാല് ഗഡു ആണ് കുടിശികയായിക്കിടക്കുന്നത്.കഴിഞ്ഞ 4 മാസക്കാലം ബോര്‍ഡിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികളാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊട്ടടുത്ത മാസം പത്താം തിയ്യതിക്കകം അവരവരുടെ അക്കൗണ്ടിലേക്കു തുക കൈമാറിയിരുന്നു.ഇത് പ്രകാരം മാര്‍ച്ച് മാസം വരെയുള്ള പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും കൃത്യമായി കുടിശികയില്ലാതെ തന്നെ ലഭ്യമായിട്ടുണ്ട്.തുടര്‍ന്നുള്ള 4 മാസത്തെ അപേക്ഷകളിന്മേല്‍ തീരുമാനമാക്കാതെയും ഫണ്ട് അനുവദിക്കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെയും ക്ഷേമനിധി അധികാരികളുടെയും ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മാസങ്ങള്‍ നീണ്ടു നിന്ന യോജിച്ച പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത ഈ സൗകര്യം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ സമരങ്ങള്‍ ആരംഭിക്കാന്‍ നിര്‍മാണതൊഴിലാളി യൂണിയന്‍ (എസ്,ടി,യു) ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ആഗസ്ത് 15നകം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവാത്ത പക്ഷം ക്ഷേമ നിധി ജില്ലാ ഓഫീസ് ഉപരോധിക്കും.പ്രസിഡന്റ് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.ബി,കെ.അബ്ദുസ്സമദ്,പി.ഐ.എ.ലത്തീഫ്,എല്‍.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്,ഹസ്സന്‍ കുഞ്ഞി പാത്തൂര്‍,എം.കെ.ഇബ്രാഹിം പൊവ്വല്‍,ശിഹാബ് റഹ്മാനിയ നഗര്‍,യൂസഫ് പാച്ചാണി,സി.എ.ഇബ്രാഹിം എതിര്‍ത്തോട്,സൈനുദ്ദീന്‍ തുരുത്തി,അബ്ദു റഹിമാന്‍ കടമ്പള,സി.എ.മുഹമ്മദ് ചെങ്കള പ്രസംഗിച്ചു.
Keywords:Kasaragod-STU-Employe-Strike
Post a Comment
0 Comments