കുമ്പള (www.evisionnews.in) :അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ വന്ധീകരിക്കാനുള്ള പദ്ധതി ഒരു ഭാഗത്ത് തകൃതിയായി തുടരുമ്പോള്‍ കുമ്പളയില്‍ തെരുവുനായ്ക്കളുടെ ശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്നു.
കുമ്പള സി.ഐ. ഓഫീസ് പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കൂട്ടമാണ് ഭീഷണി ഉയര്‍ത്തുന്നത്. ഭക്ഷണവും ഉറക്കവും ഇണചേരലുമെല്ലാം ഓഫീസ് പരിസരത്താണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ സ്റ്റേഷനടുത്തു കൊണ്ടിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു അകത്തും കീഴിലുമാണ് തെരുവുനായ്ക്കളുടെ അന്തിയുറക്കവും ഈറ്റില്ലവുമെല്ലാം. ചെറിയ കുഞ്ഞുങ്ങള്‍മുതല്‍ എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത പ്രായമായതടക്കം 25 വോളം നായ്ക്കള്‍ ഇവിടെ അന്തേവാസികളാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സി.ഐ.ഓഫീസില്‍ എത്തുന്നവര്‍ക്കു നേരെ പോലും നായ്ക്കൂട്ടം കുരച്ചു ചാടുന്നതു പതിവായിട്ടുണ്ട്. പല സമയങ്ങളിലും റോഡിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്ന നായ്ക്കൂട്ടം യാത്രക്കാര്‍ക്കും സ്‌കൂളിലേയ്ക്കു പോകുന്ന കുട്ടികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kumbala-street-dog
Post a Comment
0 Comments