Type Here to Get Search Results !

Bottom Ad

കോഴിക്കോട്ട് പത്രക്കാരെ പൂട്ടിയിട്ട എസ്.ഐ വിമോദ് സ്റ്റേ സമ്പാദിച്ചു



കൊച്ചി (www.evisionnews.in)  : കോഴിക്കോട് കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ വിമോദിനെതിരായ നടപടികള്‍  ഹൈക്കോടതി സ്റ്റേ ചെയ്തു. 
വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഗസ്റ്റ് 16 വരെയാണ് സ്റ്റേ.രണ്ടു കേസുകളാണ് എസ് ഐക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനും തൊഴില്‍ തടസം വരുത്തിയതിനുമാണ് കേസ്. മാധ്യമ പ്ര വര്‍ത്തകര്‍ നല്‍കിയ പരാതിയുടെയും എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്. 
 ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ പോലീസ് തടഞ്ഞത് മുതലാണ് സംഭവം തുടങ്ങിയത്. 
ആദ്യം ഏഷ്യാനെറ്റ് ന്യൂസിലെ ബിനുരാജിനെ എസ്‌ഐ പോലീസ് സ്‌റ്റേഷനില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് സംഭവം അറിഞ്ഞെത്തിയ മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ജയേഷിനെയും സ്‌റ്റേഷനില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റയും സമ്മതിച്ചിരുന്നു. വിമോദിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഭിഭാഷക കൂട്ടം എസ് ഐയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ഇത് മൂലം നിയമപരമായി കിട്ടാവുന്ന എല്ലാ പരിഗണനകളും അഭിഭാഷകര്‍ വിമോദി ന് ലഭ്യമാക്കും.

Keywords: Kozhikod-media-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad