കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ മുഴുവന്‍ മൃഗാശുപത്രികള്‍ക്കും കെട്ടിടം നിര്‍മ്മിക്കുമെന്ന് വനം, മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പനത്തടി-ബളാംതോട് ക്ഷീരോല്‍പാദക സഹകരണ സംഘം 25 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ക്ഷീര വികസന വകുപ്പിലും മൃഗസംരക്ഷണ വകുപ്പിലും ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പാലിന്റെ ഗുണമെന്‍മ പരിശോധിക്കുന്നതിനും കുമ്പളയില്‍ സ്ഥാപിക്കുന്ന റീജ്യണല്‍ ലാബ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ലാബ് പൂര്‍ത്തീകരിക്കുന്നതിനും അനുബന്ധ സൗകര്യമൊരുക്കുന്നതിനും 1.75 കോടി രൂപ അനുവദിക്കും. ത്രിതല പഞ്ചായത്തുകള്‍ പദ്ധതി രൂപീകരത്തില്‍ മൃഗരസംരക്ഷണ, ക്ഷീരവികസമേഖലയക്ക് പ്രാധാന്യം നല്‍കണമെന്നും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മില്‍മ ചെയര്‍മാന്‍ പി ഗോപാലകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ് യുവ ക്ഷീരകര്‍ഷകരെ ആദരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോഷി ജോസഫ്, എം ശോഭന, ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹേമാംബിക, എം സി മാധവന്‍, ജെസി ടോം, ലത അരവിന്ദന്‍, ജി സന്തോഷ്, കെ മാധവന്‍, സി ജി സുഗതന്‍, പി ആര്‍ പ്രീതി, പി ആര്‍ ഉഷാകുമാരി, അനൂപ് സി.ആര്‍, ജി ഷാജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതവും സി എസ് പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
കേരളം രണ്ടുവര്‍ഷത്തിനകം പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്ത നേടും - മന്ത്രി കെ രാജു
കാഞ്ഞങ്ങാട്.രണ്ടുവര്‍ഷത്തിനകം കേരളത്തില്‍ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വന്യജീവി സംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ: കെ രാജു പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് കാസര്‍കോട് ജില്ലയില്‍ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ചതില്‍ കൂടുതലായി ഒരു കോടി രൂപ നല്‍കുമെന്നും ജില്ലയ്ക്കുള്ള വിഹിതം പരമാവധി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി കെ രാജു പറഞ്ഞു. കുമ്പളയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള റീജ്യണല്‍ ലബോറട്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ലബോറട്ടറിയോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിന് ആധുനിക പരിശീലന കേന്ദ്രം ആരംഭിക്കും. ഇവിടെ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന1.65 കോടി അനുവദിക്കും.
ജില്ലയില്‍ പാലുല്‍പാദനം ഒരുലക്ഷം ലിറ്ററായി വര്‍ധിപ്പിക്കണം. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണം. മൃഗസംരക്ഷണ മേഖലയിലും ക്ഷീരമേഖലയിലും പഞ്ചായത്തുകള്‍ പദ്ധതികള്‍ ആരംഭിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന് വകുപ്പിന്റെ സഹായം ലഭ്യമാക്കും. ജനകീയസൂത്രണത്തില്‍ ഉത്പാദന മേഖലയ്ക്ക് 40 ശതമാനം തുക നീക്കി വെക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണന ഈ സര്‍ക്കാര്‍ നല്‍കും. കാറഡുക്ക, പരപ്പ ബ്ലോക്കുകളില്‍ ക്ഷീര വികസന യൂണിറ്റുകള്‍ക്ക് ഉദ്യോസ്ഥരെ നിയമിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരുടെ ആദായം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി നടപ്പിലാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതിനായി തുക നീക്കിവെക്കണം. കൃഷി, ക്ഷീര മേഖല എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജില്ലയില്‍ വന്യ ജീവികളുടെ അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നബാര്‍ഡ് ഫണ്ട് ഉപോയോഗിച്ച് ഉരുക്കുവേലി നിര്‍മ്മിക്കും. ഇതിന്റെ പണി ഉടന്‍ ആരംഭിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമി കൈവശം വെച്ചവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കും. വനാതിര്‍ത്തിയും റവന്യൂ ഭൂമിയുടെ അതിര്‍ത്തിയും നിര്‍ണ്ണയിക്കുന്നതിന് സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി കെ രാജു പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് 3000 കോടി വിനിയോഗിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി നല്‍കും. സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കും. ഓണത്തിന് പൊതുവിതരണ സംവിധാനം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പിന് അനുവദിച്ച ക്വാളിറ്റി ലാബ് വാഹനത്തിന്റെ താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷീര വികസന ഓഫീസ് കംപ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഉദ്ഘാടനം നടന്നു.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജകുട്ടി ജേക്കബ്ബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു, എം ആര്‍ സി എം പി യു ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നായര്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിധുബാല, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, വിവിധ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റുമാരായ പ്രസീതാ രാജന്‍, ഫിലോമിന ജോണി, പി രാധാമണി, സി കുഞ്ഞിക്കണ്ണന്‍, ത്രേ്യസ്യാമ്മ ജോസഫ്, പി ജി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പതാലില്‍, എം നാരായണന്‍, ഇ പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ സ്വാഗതവും ജി സന്തോഷ് നന്ദിയും പറഞ്ഞു.
keywords : kasaragod-animal-hospitla-building-minister-k-raju
Post a Comment
0 Comments