കാഞ്ഞങ്ങാട്:(www.evisionnews.in)പിതാവിനെ ക്ഷേത്രോത്സവ കമ്മറ്റി ഭാരവാഹിയാക്കിയതിന്റെ വിരോധം മൂലം ആഘോഷകമ്മറ്റി അംഗത്തിന്റെ വീട്ടില്‍ കയറി വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ അമ്പത്തൊന്നുകാരന് 23 മാസം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ.
പനത്തടിയിലെ പ്രഭാകരപണിക്കരുടെ മകന്‍ സതീശനെന്ന പുത്തന്‍പുരക്കല്‍ സതീഷ്‌കുമാറിനെ(51)യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും പതിനൊന്നു മാസവും തടവിനും പിഴയടക്കുന്നതി നും ശിക്ഷിച്ചത്. 2011 ഡിസംബര്‍ 25ന് രാത്രി പനത്തടി മായത്തി ഭഗവതിക്ഷേത്ര നവരാത്രി ആഘോഷകമ്മറ്റി അംഗവും ഓഡിറ്ററുമായ കെ.മണിയുടെ വീട്ടില്‍ ഒരു സ്‌കൂട്ടറിലെത്തിയ പ്രതി മണിയെ വിളിച്ച് പുറത്തിറക്കി താനെന്തിനാ എന്റെ അച്ഛനെ നവരാത്രി ആഘോഷക്കമ്മറ്റിയുടെ വൈസ് ചെയര്‍മാനാക്കിയത് എന്ന് ചോദിച്ച് കയ്യേറ്റം ചെയ്യുകയും തെറിവിളിക്കുയും ചെയ്തുവെന്നും ശബ്ദംകേട്ട് ഓടിയെത്തിയ ഭാര്യ വിജയമ്മയേയും അക്രമിക്കുകയും അസ്ലീലഭാഷയില്‍ തെറിവിളിക്കുക യും ചെയ്തുവെന്നതിന് രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.
keywords : kanhangad-father-attack-police-case-fine
Post a Comment
0 Comments