കാസര്‍കോട് (www.evisionnews.in) : ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കും. കൈക്കൂലിക്കാരായ ഡോക്ടര്‍മാരുടെ പളള നിറയ്ക്കാന്‍ ' പ്രതീകാത്മക പിച്ചയെടുക്കല്‍ ' സമരം നടത്തി സോളിഡാരിറ്റി നഗരത്തില്‍ പ്രതിഷേധിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സിയാസുദ്ധീന്‍ ഇബ്‌നു ഹംസ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍.എം.റിയാസ് , അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, റാസിക് മഞ്ചേശ്വരം, റാഷിദ് മുഹ്യുദ്ധീന്‍, ടി.എം.അബ്ദുല്‍ സലാം, ആര്‍.ബി.മുഹമ്മദ് ഷാഫി, നൗഷാദ് കൂത്തുപറമ്പ, അനീസ് റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍, എം.കെ .സി റാഷിദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Keywords : General-hospital-slodarity
Post a Comment
0 Comments