കാസര്‍കോട്(www.evisionnews.in): വിവിധ മത ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ അധ്യാപകരും സ്ഥാപന മേധാവികളും തയ്യാറാകണമെന്ന് കാസര്‍കോട് കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധാകരന്‍. കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ ഏറ്റവും വലിയ ശാപമായ വര്‍ഗ്ഗീയത തുടരുന്നത് നാണക്കേടാണ്. വരുംതലമുറയ്ക്ക് എല്ലാ മത ദര്‍ശനങ്ങളും പഠിപ്പിച്ചാല്‍ ഇത് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നവഭാരത് സയന്‍സ് കോളേജ് മാനേജിംഗ് ഡയരക്ടര്‍ കെ.എം. സഫ്‌വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഇ-വിഷന്‍ ന്യൂസ് ഡയറക്ടര്‍ എം.എ. നജീബ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ അന്നപൂര്‍ണ്ണ, ലവ്യശ്രീ, തസീല. എ.എം, രാധാകൃഷ്ണന്‍, ഇര്‍ഫാന.എം, ജനശ്രീ മിഷന്‍ അംഗം കെ. ഖാലിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്വാതന്ത്ര്യ സ്മൃതിഗീതങ്ങള്‍, ഓപ്പണ്‍ ബ്രില്ല്യന്റ് ഷോ, പ്രസംഗം, പ്രബന്ധം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു.
Keywords:Kasaragod-Navabharath-science-College
Post a Comment
0 Comments