ദുബൈ.(www.evisionnews.in)സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും അതിന്റെ പോഷക സംഘടനകളുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ആലൂര്‍ പ്രദേശത്തെ മത സാംസ്‌കാരിക രംഗങ്ങളിലെ ഉന്നമനത്തിനും ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയുന്ന ആലൂര്‍ നിവാസികള്‍ ചേര്‍ന്ന് ദുബൈ ആസ്ഥാനമാക്കി സമസ്ത സുന്നി ജമാഅത്ത് ആലൂര്‍ ഗള്‍ഫ് കമ്മിറ്റി രൂപീകരിച്ചു.
ചെയര്‍മാനായി ലെത്തിഫ് എ.എം (ദമാം), ജനറല്‍ സെക്രട്ടറിയായി നൗഷാദ് കോളോട്ട് ( അജ്മാന്‍), ട്രഷറര്‍ ആയി താജുദ്ധീന്‍ എ.ടി (ഷാര്‍ജ) വൈസ് ചെയര്‍മാന്‍മാരായി ബഷീര്‍ മീത്തല്‍ (ബഹ്‌റൈന്‍), അശ്രഫ് കോളോട്ട് (ഷാര്‍ജ) ജോയിന്റ് സെക്രട്ടറിമാരായി സനാഫ് എ.കെ (മദീന), സല്‍മാന്‍ ഫാരിസ് (അബൂ) ഓഡിറ്റര്‍മാരായി റഹീം തായത്ത് (ദുബായി), മുത്തലിബ് അക്കര (ഒമാന്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Post a Comment
0 Comments