Type Here to Get Search Results !

Bottom Ad

കെ മാധവന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് തണലേകുന്ന വടവൃക്ഷം - മന്ത്രി ഇ ചന്ദ്രശേഖരന്‍


കാസര്‍കോട്.(www.evisionnews.in)പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് തണലും കുളിരും നല്‍കുന്ന വടവൃക്ഷമാണ് സ്വാതന്ത്ര്യസമര സേനാനി കെ മാധവേട്ടനെന്ന്് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 102-ാം ജന്മദിനം ആഘോഷിക്കുന്ന കെ മാധവേട്ടന് നെല്ലിക്കാട്ടെ വീട്ടിലെത്തി ആദരിച്ച ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യുഗപുരുഷനെന്ന നിലയില്‍ വടക്കേ മലബാറിന്റെ എക്കാലത്തേയും സ്വത്താണ് കെ മാധവന്‍. ഒരു കാലഘട്ടത്തിന്റെ നിത്യഹരിത സ്മാരകമായ കെ മാധവനെ ഇത്തരമൊരു ചടങ്ങില്‍ ആദരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ മാധവേട്ടന്റെ ആത്മകഥയുടെ അഞ്ചാം പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍ കഥാകൃത്ത് സക്കറിയ എ കെ നാരായണന് നല്‍കി നിര്‍വഹിച്ചു.

കെ മാധവന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് സി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ആദരപ്രഭാഷണം നടത്തി. കഥാകൃത്ത് സക്കറിയ, നഗരസഭ ചെയര്‍മാന്മാരായ പ്രൊഫ. കെ പി ജയരാജന്‍, വി വി രമേശന്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ കെ നാരായണന്‍, മടിക്കൈ കമ്മാരന്‍, എ ഹമീദ് ഹാജി, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എ വി രാമകൃഷ്ണന്‍, എന്നിവരും പ്രൊഫ. ഇ കുഞ്ഞിരാമന്‍, പി മുരളീധരന്‍ മാസ്റ്റര്‍, ഡോ. എ സി പത്മനാഭന്‍, നാരായണന്‍ പെരിയ തുടങ്ങിയവരും പങ്കെടുത്തു. 

ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. സി ബാലന്‍ സ്വാഗതവും എ കുഞ്ഞമ്പുപൊതുവാള്‍ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി മൊയാരത്ത് ശങ്കരന്റെ മകന്‍ മൊയാരത്ത് ജനാര്‍ദ്ദനന്‍, സ്വാതന്ത്ര്യ സമരസേനാനി എ സി കണ്ണന്‍ നായരുടെ മകന്‍ ശ്യാംകുമാര്‍ കെ മാധവന്റെ പത്‌നി കോടോത്ത് മീനാക്ഷിയമ്മ മക്കളായ പ്രൊഫ അജയകുമാര്‍, സേതുമാധവന്‍, ഇന്ദിര, ആശലത, മരുമക്കളായ സി ഗോപിനാഥന്‍ നായര്‍, കെ എന്‍ തമ്പാന്‍ നമ്പ്യാര്‍, ലേഖ, പ്രേമജ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad