കാസര്‍കോട്:(www.evisionnews.in) സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമീറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ആഗസ്റ്റ് 15 തിങ്കള്‍ 4 മണിക്ക് ഉളിയത്തടുക്കയില്‍ നടക്കും.
മുന്‍ മന്ത്രിയും എസ് എം എഫ് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഹാഷിം അരിയില്‍ പ്രമേയ പ്രഭാഷണം നടത്തും.വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.പരിപാടിയുടെ വിജയത്തിനായി ശാഖ, ക്ലസ്റ്റര്‍ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് മേഖലാ വര്‍ക്കിംങ്ങ് കമീറ്റി യോഗം തീരുമാനിച്ചു.മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അദ്ധ്യക്ഷത വഹിച്ചു.മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ മുട്ടത്തൊടി, സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, സാലിം ബെദിര, ശിഹാബ് അണങ്കൂര്‍, അബൂബക്കര്‍ സിദ്ധീഖ് കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : kasaragod-skssf-independence-day-progrrame-cherkalam-abdulla
Post a Comment
0 Comments