Type Here to Get Search Results !

Bottom Ad

ഏത്തടുക്ക-സുള്ള്യപ്പദവ് റോഡിന്റെ ശോചനീയാവസ്ഥ. ജനകീയ സമര സമിതി രൂപീകരിച്ചു.


ബദിയടുക്ക : (www.evisionnews.in)വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ബദിയടുക്ക ഏത്തടുക്ക-സുള്ള്യപ്പദവ് റോഡ്, ചെര്‍ക്കള- കല്ലടുക്ക റോഡ്, മുള്ളേരിയ-അര്‍ളപ്പദവ് റോഡ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ജനകീയ സമര സമിതി രൂപീകരിച്ചു. ബദിയടുക്ക, കുമ്പടാജെ, ബെള്ളൂര്‍, കാറഡുക്ക പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രധാന അന്തര്‍ സംസ്ഥാന പാതയാണിത്. റോഡുകളുടെ ശോചനീയാവസ്ഥ മൂലം ബസ്സുകള്‍ ഓട്ടം നിര്‍ത്തിയതിനാല്‍ സ്‌കൂള്‍ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയിലാണ്. എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള രോഗികളെ അടിയന്തിരമായി ചികിത്സക്ക് കൊണ്ട് പോകാന്‍ ടാക്‌സി വണ്ടികള്‍ പോലും ഇത് വഴി വരാറില്ല.ഇതേ തുടര്‍ന്ന് ജനങ്ങള്‍ ഏറെ പയാസപ്പെടുകയാണ്. റോഡിന്റെ അറ്റകുറ്റ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ കഴിഞ്ഞ് മാസങ്ങളായിട്ടും പണി തുടങ്ങാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഓഗസ്ത് 31 ന് ബദിയടുക്ക പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

ജനകീയ സമര സമിതി രൂപീകരണയോഗം മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: മാഹിന്‍ കേളോട്ട്(ചെയര്‍മാന്‍ ), അഡ്വ. പ്രകാശ് അമ്മണ്ണായ(ജനറല്‍ കണ്‍വീനര്‍ ), ബാലകൃഷ്ണ ഷെട്ടി (ട്രഷറര്‍), എസ് എന്‍ മയ്യ, അന്‍വര്‍ ഓസോണ്‍, വെങ്കട്ടരമണ ഭട്ട്, കുമാരന്‍ നായര്‍, കെ എസ് മുഹമ്മദ്, അലി തുപ്പക്കല്‍(വൈസ് ചെയര്‍മാന്‍മാര്‍), ഷംസുദ്ദീന്‍ കിന്നിംഗാര്‍, ബി ടി അബ്ദുല്ല കുഞ്ഞി, എം.ബി ഖാലിദ് , ഹനീഫ് കന്യാന, മൊയ്തു മുനിയൂര്‍, അബ്ദുല്ല ചാലക്കര, രാജേഷ് ആള്‍വ, ലത്തീഫ് കന്യാന (കണ്‍വീനര്‍മാര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad