Type Here to Get Search Results !

Bottom Ad

ഓണാഘോഷം:എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കും

കാസര്‍കോട്.(www.evisionnews.in)ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ബുധനാഴ്ച ആരംഭിക്കും. വ്യാജവാറ്റ,് സ്പിരിറ്റ,് വ്യാജമദ്യം എന്നിവയുടെ കളളക്കടത്ത്, ചാരായക്കടത്ത്, സ്പിരിറ്റിന്റെ ദുരുപയോഗം എന്നിവയും തടയുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന് , പുകയില ഉല്പന്നങ്ങള്‍ വ്യാജ ആയുര്‍വ്വേദ ഉല്പന്നങ്ങള്‍, അരിഷ്ടാസവങ്ങള്‍ എന്നിവ വില്‍ക്കുന്നതും തടയും. എക്‌സൈസ് വകുപ്പ് നാളെ മുതല്‍ സെപ്തംബര്‍ 18 വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും ഒരു കണ്‍ട്രോള്‍ റൂമും കാസര്‍കോട് , ഹോസ്ദുര്‍ഗ്ഗ് എന്നീ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. പരാതികള്‍ എക്‌സൈസ് ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്‍ട്രോള്‍ റൂം 04994 256728. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് - ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ 04672 204125, കാസര്‍കോട് സര്‍ക്കിള്‍ 04994 255332. മറ്റ് എക്‌സൈസ് ഓഫീസുകളുടെ നമ്പറുകള്‍ - എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുമ്പള -04998 213837, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കാസര്‍കോട് -04994 257541, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബദിയടുക്ക -04994 261950, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബന്തടുക്ക - 04994 205364, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഹോസ്ദുര്‍ഗ്ഗ് - 04672 204533, എക്‌സൈസ് റെയിഞ്ച് ഓഫീസ്, നീലേശ്വരം - 04672 283174, എക്‌സൈസ് ചെക്ക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം - 04998 273800. എന്നീ ഫോണ്‍ നമ്പറുകള്‍ വഴി നല്‍കാം.

keywords : onam-exercise-police

Post a Comment

0 Comments

Top Post Ad

Below Post Ad