കാഞ്ഞങ്ങാട് (www.evisionnews.in) : കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി തരംതിരിച്ചതിനെ തുടര്‍ന്നുണ്ടായ അപാകതകള്‍ കണ്ടെത്താന്‍ കാസര്‍കോട് ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.പി.കെ.ജയശ്രീ ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും.
ഭൂമി തരംതിരിച്ചതില്‍ അപാകത സംഭവിച്ചതായി റെയില്‍വേ മേല്‍പ്പാലം കര്‍മ്മസമിതി നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.
keywords: Railway-kanhangad-
Post a Comment
0 Comments