Type Here to Get Search Results !

Bottom Ad

കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം നടത്തി.


പെരുമ്പള:(www.evisionnews) കോളിയടുക്കം ഗവ. യൂ. പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെയുംപി ടി എ യുടെയും നേതൃത്വത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സ്‌കൂള്‍ അസ്സംബ്ലിയില്‍ കര്‍ഷകരെ ആദരിച്ചു .അണിഞ്ഞയിലെ കുഞ്ഞമ്പു നായര്‍, കുണ്ടയിലെ പി വിജയന്‍, പെരുമ്പള

തലകണ്ടത്തെ ടി നാരായണന്‍ എന്നീ കര്‍ഷകരെ പൊന്നാട അണിയിച് ആദരിച്ചു .ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ അധ്യക്ഷത വഹിച്ചു. എം അച്യുതന്‍, പി .മധു എന്നിവര്‍ പ്രസംഗിച്ചു

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുരാതന കാര്‍ഷിക വസ്തുക്കളുടെ
പ്രദര്‍ശനം നടത്തി . കലപ്പ ,പറ ,നാഴി ,ഉറി ,നുകം ,ചെമ്പ ,കുര്യ ,അപ്പചെമ്പ,
പാറത്തോല്‍, ഏത്തംകൊട്ട, പാന, മരി, മങ്ങണം, ചെറുനാഴി, ഓലങ്കം, ഉലക്ക,
ഓലക്കുട, ഗോരിപ്പലക, പാളത്തൊപ്പി, കൊരമ്പ, മരചട്ടുകം, ഓട്ടുകിണ്ണം,
അടയ്ക്കക്കത്തി, മന്ത്, മണ്‍കലം, കള്ള്കുടുക്ക തുടങ്ങിയവ കുട്ടികള്‍
നേരിട്ട് കാണുകയും അവയുടെ ചരിത്ര പരമായ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു.

keywords : kasargod-farmer-day-celebrate-perumbala

Post a Comment

0 Comments

Top Post Ad

Below Post Ad