തൃശൂര്‍ (www.evisionnews.in) : രാമവര്‍മപുരം പൊലീസ് അക്കാദമി കന്റീനിലെ ബീഫ് നിരോധനം പിന്‍വലിച്ചു. മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കഴിഞ്ഞ ദിവസം അക്കാദമിയില്‍ ബീഫ് വിളമ്പിത്തുടങ്ങി. രണ്ടു വര്‍ഷമായി തുടരുന്ന അപ്രഖ്യാപിത ബീഫ് നിരോധനത്തിന് ഇതോടെ അന്ത്യമായി.
പൊലീസ് അക്കാദമി മുന്‍ ഐജി സുരേഷ് രാജ് പുരോഹിതിന്റെ കാലത്താണ് അക്കാദമിയില്‍ ബീഫിനു നിരോധനം വന്നത്. ഇതുസംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നിരോധനം മറികടന്നു ബീഫ് വീണ്ടും വിളമ്പാന്‍ ആരും തയാറായിരുന്നില്ല.
ഓരോ തവണ വീതം പൊലീസ് ട്രെയിനികളുടെ മെസില്‍ ബീഫ് വിളമ്പിയെങ്കിലും നടപടി ഭയന്നു നിരോധനം തുടരുകയായിരുന്നു. ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി ശനിയാഴ്ച സംസ്ഥാന സായുധ സേന ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിനു പങ്കെടുക്കാനെത്തിയതിന്റെ തലേ ദിവസമാണ് അക്കാദമിയില്‍ വീണ്ടും ബീഫ് എത്തിയത്. ട്രെയിനിങ് ഡിജിപി പി.വിജയനാണ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. പിണറായി അക്കാദമിയിലെത്തുമ്പോള്‍ ആരെങ്കിലും ബീഫ് നിരോധനത്തെക്കുറിച്ചു ചോദിക്കുമോയെന്ന ഭയമാണു തൊട്ടുമുന്‍പത്തെ ദിവസംതന്നെ ബീഫ് വിളമ്പാന്‍ കാരണമെന്നു പൊലീസുകാര്‍ പറയുന്നു.
Keywords: police-accademy-beef-
Post a Comment
0 Comments