കാസര്‍കോട് (www.evisionnews.in) : പൊയിനാച്ചിയിലെ ചര്‍ച്ചിലും ബെണ്ടിച്ചാല്‍ നായന്മാര്‍മൂല വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ കോടതി വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട്, തൊട്ടിപ്പള്ളം, മൊയിലത്തറ നരോളിപ്പറമ്പത്തെ ഷൈജു എന്ന ഷാജി (43) കാസര്‍കോട് കളനാട് സാബിറ മന്‍സിലിലെ അഹമ്മദ് ഇജാസ് (20)എന്നിവരെയാണ് കാസര്‍കോട് സി.ജെ.എം.കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ബെണ്ടിച്ചാല്‍ നാദിറാ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു കേസില്‍ കഴി ഞ്ഞ മാസം പൊന്നാനി പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
പള്ളിക്കവര്‍ച്ച കേസിലെ മറ്റുപ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വടകരകുറ്റ്യാടിയിലെ അല്‍ത്താഫ്(33) കൊയിലാണ്ടി കോട്ടക്കല്ലിലെ ഫിറോസ് കെ.എം. (32), നെക്രാജെയിലെ ശെഫീഖ്, പാലക്കാടിലെ ഷെറിന്‍ എന്നിവരെ കവര്‍ച്ചകേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റു ചെയ്തതാണ്. പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ചില്‍ കവര്‍ച്ച നടത്തിയതിലും ഇജാസും ഷിജുവും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്. ഐ. അജിത്കുമാര്‍ അഡീഷണല്‍ എസ്. ഐ. സുരേഷ് കുമാര്‍ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്
Keywords: POinachi-church-theft-arrested-accused-in-police-kastady
Post a Comment
0 Comments