കാസര്‍കോട് (www.evisionnews.in): സോഷ്യല്‍ മീഡിയകളില്‍ വൈറലായ 'സഖാവ്' എന്ന കവിതയുടെ പിതൃത്വം അവകാശപ്പെട്ട് ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി രംഗത്ത്. സിനിമാ പ്രവര്‍ത്തകനായ സാം മാത്യു എ.ഡിയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചരിക്കുന്ന സഖാവ് എന്ന കവിത താനെഴുതിയതെന്ന് അവകാശപ്പെട്ടാണ് പ്രതീക്ഷ ശിവാദാസ് എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റ്'ല്‍ പ്രസിദ്ധീകരിക്കാനായി അയച്ചുകൊടുത്ത കവിതയാണെന്നും പ്രതീക്ഷ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നു.
'പ്രണയവും പ്രത്യയശാസ്ത്രവും വിപ്ലവവും എന്റെ കാതുകളില്‍ നിരന്തരം കേള്‍ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. എന്റെ ഏട്ടന്‍ ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ പഠിച്ചിറങ്ങുന്ന കാലഘട്ടം.
കോളജിന്റെ മാത്രം പ്രത്യേകതകളായിരുന്നു... ബൊളീവിയന്‍ കാട്.. പുകമരം, ചങ്കുപൊട്ടി ചോരവന്നാലും ഇടിമുഴക്കം പോലെ കൂടുതല്‍ ശക്തരായി മുദ്രാവാക്യം വിളിക്കുന്ന സഖാക്കള്‍. എന്റെ ഏട്ടന്‍.. ഏട്ടന്റെ പ്രസംഗ ശൈലികള്‍.. അവരുടെ സമരങ്ങള്‍.. ഇവയെല്ലാമായിരുന്നു 'സഖാവ്' എന്ന എന്റെ കവിതയുടെ ആധാരം' എന്നു പറഞ്ഞുകൊണ്ടാണ് പ്രതീക്ഷയുടെ കുറിപ്പ് തുടങ്ങുന്നത്.
സ്റ്റുഡന്റ് മാസികയില്‍ പ്രസിദ്ധീകരിക്കാനായി കവിത അയച്ചുനല്‍കിയെങ്കിലും പ്രസിദ്ധീകരിച്ചു വന്നതായി അറിയില്ലെന്നാണ് പ്രതീക്ഷ കുറിപ്പില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം സഖാവ് ഹരി കോവലകം മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മക്കായി ഒരു വീഡിയോ ഇറങ്ങിയ സമയത്താണ് തന്റെ കവിത എല്ലാവരും ശ്രദ്ധിച്ചു തുടങ്ങുന്നതെന്നും പ്രതീക്ഷ പറയുന്നു.
എന്നാല്‍ അതിനു മുമ്പു തന്നെ ആരോ തന്റെ കവിതക്കു ഈണം നല്‍കുകയും തന്റെ ഒരു സുഹൃത്തു വഴി വാട്‌സ് ആപ്പില്‍ ആ കവിത ലഭിച്ചതായും പ്രതീക്ഷ പറയുന്നു. പിന്നീട് പല ഫേസ്ബുക്ക് കൂട്ടായ്മകളിലും ഈ കവിതയുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കും നടന്നിരുന്നെന്നും എന്നാല്‍ അപ്പോഴെല്ലാം താന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.
അടുത്തിടെ സാം മാത്യു രചിച്ചതെന്ന പേരില്‍ തന്റെ കവിത സോഷ്യല്‍ മീഡിയകളില്‍ വൈറലായതു ശ്രദ്ധയില്‍പ്പെട്ടു. 'സത്യം ഒരിക്കലും നുണയല്ല. സത്യത്തെ എത്രത്തോളം ഇരുട്ടിലേക്കു തള്ളിവിട്ടാലും അതു തിരികെ വരികതന്നെ ചെയ്യുമെന്നും പ്രതീക്ഷ കുറിപ്പില്‍ പറയുന്നു.
Keywords: Kasaragod-news-sagavi-poem
Post a Comment
0 Comments