കാസര്‍കോട്.(www.evisionnews.in)സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകകളുടെ ഉല്പാദനവും ഉപയോഗവും പ്രദര്‍ശനവും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസനും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും അറിയിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മിത ദേശീയപതാകകളുടെ ഉല്പാദനം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനും ദേശീയപതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡ് നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പതാക ഉപയോഗിക്കുന്നതിനും പൊതുജനങ്ങളും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധപതിപ്പിക്കണം. കമ്പിളി, പരുത്തി, ഖാദി സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ട് നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫ്‌ളാഗ് കോഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിക്കുന്ന ദേശീയ പതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ആഘോഷ ശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്നും ഫ്‌ളാഗ് കോഡില്‍ വിശദമാക്കിയിട്ടുണ്ടന്ന് ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും അറിയിച്ചു.
kasaragod-plastic-flag-collector-police
Post a Comment
0 Comments