Type Here to Get Search Results !

Bottom Ad

പാകിസ്താനിലെ ആശുപത്രിയില്‍ സ്ഫോടനം; നൂറിലേറെ മരണം; നിരവധി പേര്‍ക്ക് പരിക്ക്


ലാഹോര്‍:(www.evisionnews.in) പാകിസ്താനിലെ ക്വെറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 93 മരണം.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത് . 120ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമവിവരങ്ങള്‍ . സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നവാസ് ഷെറീഫ് സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സുരക്ഷ ശക്തമാക്കാനും അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ' രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല'; ഷെറീഫ് പറഞ്ഞു. പ്രമുഖ അഭിഭാഷകനായ ബിലാല്‍ അന്‍വര്‍ ഖാസി ക്വെറ്റയില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഖാസിയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായിരുന്നു ഇതില്‍ അധികവും. പലര്‍ക്കും ഗുരുതരമായ പരിക്കുള്ളതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമായിട്ടില്ല. അതേസമയം, ക്വെറ്റയില്‍ അടുത്തിടെ നിരവധി അഭിഭാഷകര്‍ക്ക് നേരെ കൊലപാതക ശ്രമം ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു..

keywords : pakisthan-hospital-attack-death

Post a Comment

0 Comments

Top Post Ad

Below Post Ad