തിരുവനന്തപുരം (www.evisuonnews.in): ഓഫീസ് സമയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന തിരിഞ്ഞുകളിക്കെതിരെ മുഖ്യമന്ത്രി വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇത്തവണ ഓണാഘോഷത്തിന്റെ പേരില്‍ നടക്കുന്ന ഓഫീസുകളിലെ അനധികൃത കൂട്ടായ്മക്കെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഓണം മെട്രോഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഓഫീസ് സമയം ഓണക്കച്ചവടവും പൂക്കളമിടലും പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ജീവനക്കാര്‍ക്ക് ആവശ്യത്തിന് അവധി കിട്ടുന്നുണ്ട്. അപ്പോള്‍ മതി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി ഓഫീസുകളില്‍ ഓണനാളുകളില്‍ വിവിധ പരിപാടികള്‍ ജീവനക്കാര്‍ സംഘടിപ്പിക്കാറുണ്ട്. ഇതിനെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി വിലക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റടക്കമുള്ള ഓഫീസുകള്‍ പുറത്തുനിന്നുള്ള വിവിധ കച്ചവടക്കാരുടെ വിപണന കേന്ദ്രങ്ങളായി മാറിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ സീറ്റിലിരുന്ന് ഇത്തരം കച്ചവടവും അനുവദനീയമല്ല.
ഓരോ ഫയലുകളിലും ഓരോ ജീവിതമാണെന്നും നെഗറ്റീവ് ഫയല്‍നോട്ടം അവസാനിപ്പിക്കണമെന്നും നേരത്തെ മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓണത്തിന്റെ പേരില്‍ ആഘോഷം അതിരുകടക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Post a Comment
0 Comments