Type Here to Get Search Results !

Bottom Ad

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പെര്‍വാഡിലെ കരാറുകാരന്‍ അറസ്റ്റില്‍


കുമ്പള  (www.evisionnews.in)  : പതിനേഴുകാരിയെ രണ്ടാനച്ഛന്റെ സഹായത്തോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍വാഡിലെ സിദ്ദീഖി(48)നെയാണ് കുമ്പള എസ് ഐ അറസ്റ്റ് ചെയ്തത്. 2015 ല്‍ മൊഗ്രാല്‍, കൊപ്ര ബസാറിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. സിദ്ദിഖിന്റെ കീഴില്‍ റോഡ് ടാറിംഗ് തൊഴിലാളിയായിരുന്നു പീഡന ശ്രമത്തിന് ഇരയായ പെണ്‍കുട്ടി. ഈ സമയത്ത് മാതാവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പ്രതി രണ്ടാം അച്ഛന്‍ ചോമയുടെ ഒത്താശയോടെ ആറു മാസക്കാലം ഉപദ്രവിച്ചുവെന്നാണ് പൊലീസ് കേസ്. സംഭവത്തില്‍ ചോമയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Keywords: Rape-attemppt-kumbala-arrest-construction-agent

Post a Comment

0 Comments

Top Post Ad

Below Post Ad