കാഞ്ഞങ്ങാട് (www.evisionnews.in) : പാസ്‌പോര്‍ട്ട് സമ്പാദിക്കാന്‍ പഞ്ചായത്തിന്റെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പാസ് പോര്‍ട്ട് ഓഫീസില്‍ നല്‍കിയെന്നതിന് പോലീസ് യുവാവിനെതിരെ കേസെടുത്തു.
ഹൊസ്ദുര്‍ഗ് ബീച്ചിലെ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മിയാദിനെതിരെയാണ് കേസ്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയ മിയാദ് വയസുതെളിയിക്കുന്നതിനായി പഞ്ചായത്തിന്റെ പേരില്‍ തട്ടിക്കൂട്ടിയ വ്യാജ ജനനസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇതില്‍ സംശയം തോന്നിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ അന്വേഷണത്തിനായി അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അയക്കുകയായിരുന്നു. സെക്രട്ടറിയുടെ പരിശോധനയിലാണ് ഇത് വ്യാജമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
Keywords: Passport-fake-id
Post a Comment
0 Comments