കാസര്‍കോട് (www.evisionnews.in) : ജ്യേഷ്ഠന്റെ ഫോട്ടോ പതിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ വാറണ്ട് പ്രതിയെ കാറില്‍ സഞ്ചരിക്കുന്നതിനിടെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി.
മൊഗ്രാല്‍പുത്തൂരിലെ അബ്ദുല്‍ റഫീഖ് എന്ന എപ്പി റഫീഖാ (32)ണ് അറസ്റ്റിലായത്. 2007ല്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ റഫീഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് പരിസത്ത് വെച്ച് എസ്.ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് റഫീഖിനെ അറസ്റ്റ് ചെയ്തത്.
Keywords: Brother-photo-passport-
Post a Comment
0 Comments