മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in) : അസുഖം മൂലം ചികിത്സയിലായിരുന്ന കല്ലങ്കൈ സ്വദേശി മരിച്ചു. പരേതനായ കല്ലങ്കൈ തോട്ടില്‍ മമ്മാലിയുടെയും ബീഫാത്തിമയുടെയും മകനും മൊഗ്രാല്‍പുത്തൂരില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(42)യാണ് മരിച്ചത്. കല്ലങ്കൈ ദേശീയ പാതയോരത്ത് തെങ്ങിന്‍ പൊങ്ങ് വില്‍പ്പന നടത്തി വരികയായിരുന്നു. അസുഖം മൂലം ഏറെക്കാലമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. തളങ്കരയിലെ സ്വകാര്യാസ്പത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ മുഹാദ്, മുബഷിറ. സഹോദരങ്ങള്‍: ഹനീഫ്, കബീര്‍, ആയിഷ, ഹസീന, അസ്‌രീഫ.
മയ്യത്ത് ചൗക്കി കാവില്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.
Keywords: Obitury-news-mogral-puthur
Post a Comment
0 Comments