കാസര്‍കോട് (www.evisionnews.in) : ദാറുല്‍ അമാന്‍ നെല്ലികുന്നും 'ട്രീയും' സംയുക്തമായി സംഘടപ്പിച്ച മഴവെള്ള സംഭരണ ബോധവത്കരണം കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ദാറുല്‍ അമാന്‍ പ്രസിഡന്റ് ഹാമി ബീഗം അദ്ധ്യക്ഷത വഹിച്ചു.
ട്രീ പ്രധിനിധി അമീന്‍ തെരുവത്ത് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ആവശ്യക്കാര്‍ക്ക് ചെടികള്‍ വിതരണം ചെയ്തു. ട്രീ പ്രതിനിധികളായ നവാസ് ആല്‍ഫ, ഷെഹ്‌സാമാന്‍, അഷ്‌റീന്‍, വ്യവസായി അബ്ദു തൈവളപ്പ്, സലിം ലിപ്ടണ്‍, ഹമീദ് ബദ്രിയ, ഷാഫി തെരുവത്ത്, ഷുഹൈബ്, ഇബ്രാഹിം ബെന്‍സര്‍,അഷ്‌റഫ് എന്‍. എ, റഹൂഫ് എക്‌സ്പ്രസ്സ്, നൗഫല്‍ ഖത്തര്‍, ബഡുവന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ എന്‍.എ സ്വാഗതം പറഞ്ഞു.
Keywords: Nellikunnu-darul-aman-class
Post a Comment
0 Comments