നീലേശ്വരം (www.evisionnews.in) : നഗരസഭ കടലോരം ശുചീകരിച്ചു. നീലേശ്വരം സ്റ്റോര്‍ ജംഗ്ഷന്‍ മുതല്‍സീറോഡ് വരെയുള്ള കടലോരമാണ് നഗരസഭാ കൗണ്‍സിലര്‍മാരും നെയ്തല്‍ സംഘടന, മരക്കാപ്പ് കടപ്പുറം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് ശുചീകരിച്ചത്.
പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പ് തുടങ്ങിയ സാധനങ്ങള്‍ വെവ്വേറെ ബാഗുകളില്‍ ശേഖരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ചെയര്‍മാന്‍ കെ പി ജയരാജന്‍ ശുചീകരണപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
കൗണ്‍സിലര്‍മാരായ വി ഗൗരി, പ്രകാശന്‍, ലത, ബീന, മുന്‍ കൗണ്‍സിലര്‍ കുഞ്ഞികൃഷ്ണന്‍, നെയ്തല്‍ പ്രവര്‍ത്തകര്‍, പ്രവീണ്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ കരീം, രൂപേഷ്, സ്മിത, ജിതേഷ്, രാജന്‍ നേതൃത്വം നല്‍കി.
Keywords: Nileshwaram-muncipality-cleaning-news
Post a Comment
0 Comments