ഡല്‍ഹി (www.evisionnews.in): സാക്കിര്‍ നായികിനെതിരെ കേന്ദ്രസര്‍ക്കാര്‍ തീവ്രവാദക്കുറ്റം ചുമത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. അതേസമയം നായികിന്റെ എന്‍.ജി.ഒ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
അമ്പതിലധികം യുവാക്കളെ തീവ്രവാദ ബന്ധമുള്ള കേസില്‍ ഉള്‍പ്പെടുന്നതിനു കാരണമായ മതപ്രഭാഷണം നടത്തിയെന്ന് ആരോപിച്ചാണ് നായികിനെതിരെ തീവ്രവാദക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നത്. ജൂലൈയില്‍ ധാക്കയില്‍ നടന്ന റസ്റ്റോറന്റ് ആക്രമണത്തിന് പ്രചോദനമായത് നായികിന്റെ പ്രഭാഷണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നായികിന്റെ പ്രഭാഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നായികിനെതിരെ യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
മുന്‍പ് തീവ്രവാദക്കേസുകളില്‍ പിടിയിലായ ആളുകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നായികിനെതിരെ ആഭ്യന്തര മന്ത്രാലയം കേസെടുക്കാന്‍ നിയമോപദേശം തേടിയത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കാനും യുഎപിഎ നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. പൊതുപ്രഭാഷണങ്ങളിലൂടെ മതവിദ്വേഷം വളര്‍ത്തി എന്നാണ് കുറ്റം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നു എന്നു പറയപ്പെടുന്ന 17 പേരില്‍ ഒരാളുടെ സഹോദരനെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.
Keywords; News-zakirnaik-irf
Post a Comment
0 Comments