Type Here to Get Search Results !

Bottom Ad

ഇന്ത്യയുടെ മാനം കാത്തു: ഗുസ്തിയില്‍ സാക്ഷി മാലിക്കിന് വെങ്കലം


റിയോ ഡെ ജെനീറോ (www.evisionnews.in): റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കാണ് ഇന്ത്യയുടെ മാനം കാത്തത്. കിര്‍ഗിസ്താന്റെ ഐസുലു ടിന്‍ബെക്കോവക്കെതിരെ 85നായിരുന്നു 23കാരിയായ ഇന്ത്യന്‍ താരം വിജയിച്ചത്.

ആദ്യ പിരീയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പിരിയിഡിലാണ് കിര്‍ഗിസ്താന്‍ താരത്തിനെതിരെ തിരിച്ചു വന്നത്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.


ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മല്‍സരത്തിലൂടെയാണ് ജേതാവായത്. ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പിച്ച റഷ്യന്‍ താരം വലേറിയ ഫൈനലില്‍ കടന്നതോടെ സാക്ഷിക്ക് റെപ്പഷാജെയിലേക്ക് വഴിതെളിഞ്ഞു. റെപ്പഷാജെയുടെ ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ഖോണ്‍ പുറെഡോര്‍ജിനെ 12-3ന് തോല്‍പിച്ചതോടെയാണ് സാക്ഷി വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്ക് 12 പോയിന്റും മംഗോളിയന്‍ താരത്തിന് മൂന്ന് പോയിന്റും കിട്ടി. കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം, 2000-സിഡ്‌നി), എം.സി മേരികോം (ബോക്‌സിങ്, 2012-ലണ്ടന്‍), സൈന നേവാള്‍ (ഷൂട്ടിങ്, 2012-ലണ്ടന്‍) എന്നിവരാണ് ഒളിമ്പിക്‌സ് ജേതാക്കളായ മറ്റ് വനിതാ താരങ്ങള്‍.


Keywords: sports-news-shakshi-reo
Tags

Post a Comment

0 Comments

Top Post Ad

Below Post Ad