തിരുവനന്തപുരം (www.evisionnews.in): പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വെള്ളിയാഴ്ചപരിഗണിക്കും. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനക്ക് വരും. ഹര്‍ജി അനുവദിക്കരുത് എന്ന നിലപാടായിരിക്കും വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കുക. നേരത്തെ തൃശ്ശൂര്‍ വിജലന്‍സ് കോടതിയുടെ പരിഗണനക്ക് ഇരുന്ന കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരത്തെ കോടതിയിലേക്ക് മാറ്റിയത്.
മുന്‍മന്ത്രി ടിഎച്ച മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍, പി.ജെ തോമസ്, പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ പവര്‍ ആന്റ് എനര്‍ജി കോര്‍പ്പറേഷന്‍, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാഷിവന്ഡ, ശിവരാമകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാനും വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു. ജൂണ്‍ 17നാണ് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്.
Post a Comment
0 Comments