ഉപ്പള (www.evisionnews.in): ഉപ്പള കൈക്കമ്പയില്‍ ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൈക്കമ്പയിലെ ഹോട്ടല്‍ ഹൈവെയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാല് മേശകള്‍ അടിച്ചുതകര്‍ത്ത് സോഡാകുപ്പികള്‍ പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കടയുടമ അയ്യൂബ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
ഉപ്പള, കൈക്കമ്പ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരും ഗുണ്ടകളും ഹോട്ടലടക്കമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ പതിവാക്കിയതായി വ്യാപാരികള്‍ പറയുന്നു. കഞ്ചാവ് വില്‍പന സംഘങ്ങളാണ് ഉപ്പള കേന്ദ്രീകരിച്ചുള്ള അക്രമണത്തിന് പിന്നില്‍. ഉപ്പള ടൗണില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതു പേരിനുമാത്രമാണ്. ഹോട്ടല്‍ തകര്‍ത്ത പരാതിയില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod-news-uppala-police-friday
Post a Comment
0 Comments