തിരുവനന്തപുരം (www.evisionnews.in): യു.ഡി.എഫ് തകരുമെന്നത് സി.പി.എം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മനക്കോട്ടയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശാഭിമാനിയുടെ മുഖപ്രസംഗത്തെ താന്‍ ഗൗരവത്തോടെ കാണുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗത്തിലാണ് യുഡിഎഫ് തകരുകയാണെന്ന് അഭിപ്രായപ്പെട്ടത്. യുഡിഎഫിലെ കക്ഷികളുമായി പ്രശ്നാധിഷ്ഠിത സഹകരണം ആകാമെന്നും വര്‍ഗ്ഗീയത പറഞ്ഞ് മാറ്റിനിര്‍ത്തേണ്ടെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം യുഡിഎഫ് വിട്ട മാണിയുമായി ഉടന്‍ ചര്‍ച്ചകള്‍ക്കില്ല. മാണിയുമായുള്ള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്നും മാണിയെ പ്രകോപിപ്പിക്കാനില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു പാര്‍ട്ടി എന്ന നിലയില്‍ അവരൊരു തീരുമാനം എടുത്തു. അതില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നെന്നാണ് കെ.എം മാണി കഴിഞ്ഞ ദിവസവും പറഞ്ഞത്. അതിനാല്‍ തല്‍കാലം ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Post a Comment
0 Comments