Type Here to Get Search Results !

Bottom Ad

നോട്ടെണ്ണല്‍ യന്ത്രത്തിന് പണിയില്ലാത്തതു കൊണ്ടായിരിക്കും യു.ഡി.എഫ് വിട്ടത്: മാണിക്കെതിരെ പന്തളത്തിന്റെ എഫ്.ബി പോസ്റ്റ്



തിരുവനന്തപുരം (www.evisionnews.in): മുന്നണി വിട്ട മാണിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പന്തളം സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ്. നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതുകൊണ്ടായിരിക്കും മാണി യു.ഡി.എഫ് വിട്ടത്. അല്ലാതെ എത്ര ആലോചിച്ചിട്ടും അതിനുള്ള കാരണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പന്തളം പോസ്റ്റില്‍ കുറിക്കുന്നത്. കേരളത്തില്‍ അധികാരത്തിലുള്ള എല്‍ഡിഎഫോ കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ഡിഎയോ ആണ് മാണിയുടെ നോട്ടമെന്നും ഈ രണ്ടു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ നോട്ടെണ്ണുന്ന യന്ത്രത്തെ കൂടി മുന്നണിയുടെ ഭാഗമാക്കേണ്ടിവരുമെന്നത് ഓര്‍മിക്കണമെന്നും പന്തളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുന്നണി വിട്ടതിലൂടെ മാണി സാമാന്യ മര്യാദ ലംഘിച്ചു. സുന്ദരിയെ തേടി പലരും വരുമെന്നും മാണി സാര്‍ പറയുന്നതു കേട്ടു. സന്ധ്യയ്ക്ക് പൂ ചൂടി പുറത്തിറങ്ങുന്ന സുന്ദരിയുടെ നോട്ടവും കനമുള്ള പോക്കറ്റുകളാണല്ലോ. ഞങ്ങളൊക്കെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തുവന്ന ഒരു മുതിര്‍ന്ന നേതാവിനെക്കുറിച്ച് ഇങ്ങനെ കുറിക്കേണ്ടിവരുന്നതില്‍ സങ്കടമുണ്ട്. 

പക്ഷേ സാമാന്യമര്യാദ എന്നത് പൂര്‍ണമായും ഒരാള്‍ ലംഘിക്കുമ്പോള്‍ പറഞ്ഞുപോകും. പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ പോകുന്ന ആറുപേരില്‍ ആരെങ്കിലും യുഡിഎഫിന്റെ ബാനറില്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ നിയമസഭ കാണുമായിരുന്നോ? ഇപ്പോള്‍ പ്രഖ്യാപിച്ചതുപോലെ ഒറ്റയ്ക്കു മത്സരിച്ചാല്‍ ജയിക്കുമായിരുന്നോ? എന്ത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് എന്നിട്ടു മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നത്. അന്തസിന്റെ കണിക ഉണ്ടെങ്കില്‍ ആറുപേരും രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ തയാറാകണമെന്നും പന്തളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Keywords: Kerala-news-udf-mani-panthalam-facebook-post
Tags

Post a Comment

0 Comments

Top Post Ad

Below Post Ad