കാസര്‍കോട് (www.evisionnews.in): കര്‍ണ്ണാടക ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. തെക്കില്‍ കൊറക്കുന്നിലെ മൊയ്തീനാ (67) ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 5,600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, ലഹരികലര്‍ന്ന മിഠായികള്‍, ടിന്‍മസാലകള്‍ മുതലായവ പിടിച്ചെടുത്തു.
ഞായറാഴ്ച രാവിലെ മഞ്ചേശ്വരം ചെക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി സാധനങ്ങള്‍ പിടികൂടിയത്. പ്രതിയെയും ലഹരി ഉല്‍പ്പന്നങ്ങളും മഞ്ചേശ്വരം പോലീസിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശങ്കര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷേക്ക് അബ്ദുല്‍ ബഷീര്‍, രജിത് മൈക്കിള്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Keywords: Kasaragod-news-arrest-ksrtc-packet
Post a Comment
0 Comments