തളങ്കര (www.evisionnews.in): തളങ്കര അഴിമുഖത്തെ പുലിമുട്ടില്‍ തുടര്‍ക്കഥയാകുന്ന തോണി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുള്ള സാധ്യതകള്‍ തേടി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അടുത്ത മാസം കാസര്‍കോട്ടെത്തും. ഇതിന്മേല്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് മന്ത്രി എത്തുന്നത്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രദേശം സന്ദര്‍ശിക്കും.
വെള്ളിയാഴ്ച കീഴൂരില്‍ വീണ്ടും തോണി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. വലയും എന്‍ജിനുകളും നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. വ്യാഴാഴ്ചയും രണ്ട് മത്സ്യബന്ധന തോണികള്‍ മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. കീഴൂരിലെ ആരിഫ് ബാവയുടെ ഫൈബര്‍ തോണിയാണ് മറിഞ്ഞത്. സ്ഥലത്തെത്തിയ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പുലിമുട്ടിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിനിടയാക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഇ. ചന്ദ്രശേഖരനോടും കെ കുഞ്ഞിരാമന്‍ എംഎല്‍എയോടും തൊഴിലാളികള്‍ പരാതിപ്പെട്ടു. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി ഫോണില്‍ സംസാരിച്ച് മന്ത്രി കാര്യങ്ങള്‍ വിവരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഫിഷറീസ് മന്ത്രി, കലക്ടര്‍ എന്നിവരുമായി സംസാരിച്ച് നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
Keywords; Kasaragod-news-minister-mercikkuttiyamma-visit-thalangara-next-month
Post a Comment
0 Comments