കാസര്‍കോട് (www.evisionnews.in): ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി എസ്.വൈ.എസ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്ലാസും യാത്രയയപ്പ് സംഗമവും ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ നടക്കും. സമസ്ത് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. തളങ്കര ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ക്ലാസെടുക്കും. പരിപാടിയിലേക്ക് നേരിട്ട് ക്ഷണം കിട്ടിയവരും അല്ലാത്തവരും സംബന്ധിക്കണമെന്ന് പ്രസിഡണ്ട് കെഎം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments