പാട്യാല (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മഹത്യ കുറിപ്പെഴുതിവെച്ച ശേഷം പഞ്ചാബില്‍ 20കാരിയായ സ്‌പോര്‍ട് താരം ആത്മഹത്യ ചെയ്തു. ദേശീയ തലത്തില്‍ ഹാന്റ്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത പൂജ എന്ന കായികതാരമാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ ഫീസും യാത്രചെലവുകളും വഹിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് മോദിക്കെഴുതിയ മരണക്കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്. തന്നെപ്പോലുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നും പൂജ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.
തന്റെ മരണത്തിന് ഉത്തരവാദി കോച്ചാണ്. കോളജിലെ ഹോസ്റ്റല്‍ മുറി നിഷേധിച്ചത് അദ്ദേഹമാണ്. ദിവസവും വീട്ടില്‍ നിന്നും വരാന്‍ ഞാന്‍ നിര്‍ബന്ധിതയായി. മാസം 3,720 രൂപ ചിലവു വരും. എന്റെ അച്ഛന് ഇതു താങ്ങാനാവില്ല.' അവര്‍ പറയുന്നു. പാട്യാല ഖല്‍സ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ പൂജയെ സൗജന്യ ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം വാഗ്ദാനം നല്‍കിയാണ് അഡ്മിഷന്‍ നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം ഹോസ്റ്റലില്‍ നിന്നും അവരെ പുറത്താക്കുകയായിരുന്നു. വീട്ടില്‍ നിന്നും കോളജിലേക്കുള്ള യാത്രയ്ക്ക് ദിവസം 120 രൂപ യാത്രാക്കൂലിയായി വേണമെന്നും അവര്‍ പറഞ്ഞു. പച്ചക്കറി വില്‍പ്പനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ കോളജ് പഠനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പൂജ ചിന്തിച്ചിരുന്നെന്നും അവര്‍ പറയുന്നു. നാലു പേജുള്ള ആത്മഹത്യാക്കുറിപ്പ് പൂജയുടെ കുടുംബം പോലീസിനു കൈമാറി.
Post a Comment
0 Comments