കാസര്‍കോട് (www.evisionnews.in): ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ അടുക്കത്ത്ബയലിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂരിലെ വെല്‍ഡിംഗ് തൊഴിലാളിയും കോളിയടുക്കത്ത് താമസക്കാരനുമായ വിനോദ് കുമാറാ (49)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അടുക്കത്ത്ബയലിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ രാഘവന്റെയും ശ്രീദേവിയുടെയും മകനാണ്. നിര്‍മ്മല, പരേതയായ സൗമിനി എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: വിസ്മയ, മാളവിക, മനീഷ്. സഹോദരങ്ങള്‍: ശ്രീജ, ഷൈലജ.
Post a Comment
0 Comments