ഭാസ്‌കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച് ചാമ്പലാക്കിയ നിരഞ്ജന ഭട്ടിന്റെ കാര്‍ക്കളയിലെ വീട്ടിലെ ഹോമകുണ്ഡത്തിന് സമീപം രാജേശ്വരിയെയും മകനെയും എത്തിച്ച് പോലീസ് തെളിവെടുക്കുന്നു
നിരഞ്ജന ഭട്ട്
കൊലക്ക് ശേഷം ഒളിവില്‍ പോയ നിരഞ്ജനയെ ധാര്‍വാഡില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് മണിപ്പാലിലെത്തിച്ചത്. കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായ ഭാസ്‌ക്കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയും മകന്‍ നവനീതും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. രാജേശ്വരിയുടെ കാമുകനാണ് നിരഞ്ജന ഭട്ട്. കൊലക്ക് ശേഷം രാജേശ്വരി ഭട്ടിന് നല്‍കിയ സമ്മാനമായിരുന്നു വജ്ര മോതിരം. ഈ വജ്രം ഉപയോഗിച്ചാണ് നിരഞ്ജന ഭട്ട് ആത്മഹത്യക്ക് ശ്രമിച്ചാണ്.
ജൂലൈ 28നാണ് ഭാസ്‌കര ഷെട്ടിയെ കാണാതായത്. അന്ന് തന്നെ കൊലനടന്നുവെന്നാണ് നിഗമനം. ഉഡുപ്പിയിലെ വീട്ടില്‍ ഭാര്യയും മകനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാര്‍ക്കളയിലെ നിരഞ്ജന ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ചാമ്പലാക്കി ചാരം ചാക്കില്‍കെട്ടി പുഴയിലൊഴുക്കുയായിരുന്നു.
Post a Comment
0 Comments